അണ്ടര്‍ 19 ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് നിര്‍ദ്ദേശങ്ങളുമായി സൂപ്പർ താരം വിരാട് കോഹ്ലി. വിന്‍ഡീസിലുള്ള ഇന്ത്യന്‍ താരങ്ങളുമായി കോഹ്ലി സൂമിലൂടെ ആശയവിനിമയം നടത്തി. താരങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഫൈനലിനായി എങ്ങനെ തയ്യാറെടുക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അണ്ടര്‍ 19 ടീമിലെ ചില താരങ്ങളാണ് സൂം മീറ്റിംഗിന്റെ വിവരം പുറത്തുവിട്ടത്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമ്പോല്‍ കോഹ്ലിയായിരുന്നു ക്യാപ്റ്റൻ. ലോകകപ്പില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ നായകനും കോഹ്ലി. ക്യാപ്റ്റന്‍ യഷ് ദുള്‍, കുശാല്‍ താംബെ, രാജ്വര്ധന് ഹംഗര്‍ഗേക്കര്‍ തുടങ്ങിയ യുവതാരങ്ങളെല്ലാം കോഹ്ലിയുമായി സംസാരിച്ചു.
Read Also:- കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്റിലെ എട്ടാം ഫൈനല്‍ കളിക്കുന്ന ഇന്ത്യ, അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2020ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റിരുന്നു. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് ഫൈനല്‍. 1998ല്‍ ചാമ്പ്യന്മാരായതിന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഫൈനലില്‍ കളിക്കാനൊരുങ്ങുന്നത്.
Post Your Comments