KeralaLatest NewsNews

കെ റെയില്‍ പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, അനുമതി നല്‍കരുത്

കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കുമ്മനം രാജശേഖരന്‍

ന്യൂഡല്‍ഹി : കെ റെയില്‍ കേരളത്തിന് അനുയോജ്യമല്ലെന്നും അത് സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി. പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കെ റെയിലിന് ഒരിക്കലും അനുമതി നല്‍കരുതെന്നും നിവേദനത്തില്‍ പറയുന്നു.

Read Also : ഭക്ഷണത്തിൽ മരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് ഹൗസില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കുമ്മനം രാജശേഖരന്‍ നിവേദനം സമര്‍പ്പിച്ചത്. കുമ്മനം രാജശേഖരനെ കൂടാതെ മെട്രോമാന്‍ ഇ ശ്രീധരന്‍ , കേന്ദ്ര മന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു. കേരളത്തിന് ഒട്ടേറെ പ്രത്യാഘാതങ്ങളും ദുരന്തങ്ങളും ഉണ്ടാക്കാന്‍ ഇടയുള്ള കെ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് എടുക്കരുതെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഡിപിആര്‍ അപൂര്‍ണ്ണവും അപര്യാപ്തവുമാണെന്ന് മന്ത്രി പറഞ്ഞു. തത്വത്തില്‍ ഉള്ള അംഗീകാരം പദ്ധതിക്കുള്ള അനുവാദമല്ല. ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അപ്രായോഗികവും അനാവശ്യവുമാണെന്ന് വിദഗ്ദ്ധന്മാരെല്ലാം അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

കെ റെയിലിനെതിരെ കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിക്കുകയുണ്ടായി. പാര്‍ലമെന്റ് ഹൗസില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചു നല്‍കിയ നിവേദനത്തില്‍ കെ റെയില്‍ കേരളത്തിന് ഒരിക്കലും അനുയോജ്യമല്ലെന്നും പാരിസ്ഥിതിക സാമൂഹിക പ്രത്യാഘാതങ്ങള്‍ വളരെയധികം ഉണ്ടാകുമെന്നതിനാല്‍ അനുവാദം നല്‍കാന്‍ പാടില്ലെന്നും ആവശ്യപ്പെടുകയുണ്ടായി.

മെട്രോമാന്‍ ഇ ശ്രീധരന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു . കേരളത്തിന് ഒട്ടേറെ പ്രത്യാഘാതങ്ങളും ദുരന്തങ്ങളും ഉണ്ടാക്കാന്‍ ഇടയുള്ള കെ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ നിലപാട് എടുക്കരുതെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഡിപിആര്‍ അപൂര്‍ണ്ണവും അപര്യാപ്തവുമാണെന്ന് മന്ത്രി പറഞ്ഞു. തത്വത്തില്‍ ഉള്ള അംഗീകാരം പദ്ധതിക്കുള്ള അനുവാദമല്ല. ഇപ്പോഴത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അപ്രായോഗികവും അനാവശ്യവുമാണെന്ന് വിദഗ്ദ്ധന്മാരെല്ലാം അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് വ്യക്തമായ ഒരു നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഉടനേ സ്വീകരിക്കുമെന്നും റെയില്‍ വകുപ്പ് മന്ത്രി വ്യക്തമാക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button