താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്ന് മുൻ ശ്രീലങ്കൻ ഓൾറൗണ്ടർ തിസാരാ പെരേര. 2016ൽ റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ നായകനായിരുന്ന ധോണിയ്ക്ക് കീഴില്‍ കളിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തിസാരാ പെരേര. സീസണിലെ മത്സരത്തില്‍ പൂനെ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്ത തിസാരാ പെരേര ബാറ്റ് ചെയ്യാന്‍ എത്തുന്നത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ധോണിയായിരുന്നു നിന്നിരുന്നത്.
‘ധോണി പതിയെ അരികിലേക്ക് വന്നിട്ട് എന്നോട് പറഞ്ഞു. ബാറ്റ് ചെയ്താല്‍ മാത്രം മതിയെന്ന്. ഇതോടെ ആദ്യത്തെ ഡിഫന്‍ഡ് ചെയ്തു. ഉടന്‍ ധോണി വീണ്ടും അടുത്തു വന്നു പറഞ്ഞു. ഹേയ് ടിപി താങ്കള്‍ എന്താണ് ഈ കാണിക്കുന്നത്. ഞാന്‍ ബോള്‍ നിരീക്ഷിക്കകയായിരുന്നു എന്ന് പറഞ്ഞു. നിങ്ങളെ ടീമില്‍ എടുത്തത് പന്ത് മൈലുകള്‍ക്ക് അപ്പുറത്തേക്ക് പറത്താനുള്ള നിങ്ങളുടെ കഴിവ് കണ്ടിട്ടാണ്. അടിച്ചു തകർക്കാൻ ധോണി പറഞ്ഞു’.
Read Also:- ഉറക്കത്തിനു നേരവും കാലവും നോക്കണോ?
‘ആ ഇന്നിംഗ്‌സിന്റെ അവസാനം വരെ ഞാൻ ബാറ്റ് ചെയ്തു. 18 പന്തില്‍ 40 റണ്‍സാണ് ഞാൻ അടിച്ചത്. ഇരുപതാമത്തെ ഓവര്‍ വരെ ധോണി ബാറ്റ് ചെയ്തു. 35/5 എന്ന നിലയില്‍ നിന്നും 170 ലേക്കോ 180 ലേക്കോ എത്തി. താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി’ പെരേര പറഞ്ഞു. 2016 -17 സീസണിലായിരുന്നു പുനെ റൈസിംഗില്‍ ഇരുവരും കളിച്ചത്.
Post Your Comments