പൂനെ: ഭാര്യയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ഭർത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. പൂനെയിൽ ബിസിനസുകാരനായ നാല്പത്തിയൊന്നുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്തത്.
ഭാര്യ നൽകിയ പരാതിയെ തുടർന്ന് യുവാവിനും കാമുകിക്കുമെതിരെ ഹിന്‍ജെവാഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് യുവാവ്. കമ്പനിയില്‍ ഡയറക്ടറാണ് ഭാര്യ. ഭര്‍ത്താവിന്റെ പ്രവർത്തികളിൽ സംശയം തോന്നിയ ഭാര്യ കാറില്‍ ജിപിഎസ് ഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഭര്‍ത്താവ് തന്നെ ചതിക്കുന്നതായി ഭാര്യ കണ്ടെത്തി.
ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ മുഖ്യ ലക്ഷ്യം: സീതാറാം യെച്ചൂരി
കഴിഞ്ഞ നവംബറില്‍ ബെംഗളൂരുവിലേക്ക് ബിസിനസ് ട്രിപ്പിനാണെന്ന് പറഞ്ഞ് ഇയാള്‍ വീട്ടിൽ നിന്ന് പുറപ്പെട്ടു. എന്നാൽ ഭാര്യ ജിപിഎസ് പരിശോധിച്ചപ്പോള്‍ കാര്‍ പുനെയിലുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ ഭാര്യയോടൊപ്പമാണ് ഇയാള്‍ എത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, സിസിടിവി പരിശോധിച്ചപ്പോള്‍ മറ്റൊരു യുവതിയുമായാണ് ഭര്‍ത്താവ് ഹോട്ടലില്‍ എത്തിയതെന്നും ഭർത്താവ് തന്റെ ആധാര്‍ കാര്‍ഡാണ് കാമുകിയുടെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചതെന്നും തെളിഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയിൽ ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കുകയായിരുന്നു.
Post Your Comments