Latest NewsNewsIndia

ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ മുഖ്യ ലക്ഷ്യം: സീതാറാം യെച്ചൂരി

ഡൽഹി: ബിജെപിയെ തോൽപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ മുഖ്യ ലക്ഷ്യമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2019 മുതൽ ബിജെപി സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുകയാണെന്നും സിപിഎം കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു.

ബിജെപി സർക്കാരിന്റേത് അമേരിക്കയ്ക്ക് മുൻപിൽ പൂർണമായി കീഴടങ്ങിയ നിലപാടാണെന്നും പാർലമെന്റിൽ എല്ലാ മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രീയ പ്രമേയം പുറത്തിറക്കിക്കൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിന്റെ താത്പര്യത്തിന് പൂർണ പിന്തുണയുണ്ടെന്ന് സിപിഎം ദേശീയ നേതൃത്വം വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചതിന്റെ മുഴുവൻ രേഖകളും ഹാജരാക്കണം: സർക്കാരിന് നിർദേശവുമായി ലോകായുക്ത
പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി സിൽവർ ലൈൻ പദ്ധതിയെ താരതമ്യം ചെയ്യാനാകില്ലെന്നും സാഹചര്യങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button