കുതിരാൻ: കുതിരാന്റെ ഒന്നാം തുരങ്കത്തിൽ ബുധനാഴ്ച രാവിലെ അനുഭവപ്പെട്ടത് കനത്ത ഗതാഗതക്കുരുക്ക്. തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് ട്രാക്ടർ തകരാറിലായതാണ് ഗതാഗതകുരുക്കിലേക്ക് നയിച്ചത്.
രാവിലെയായതിനാൽ ധാരാളം വാഹനങ്ങൾ കടന്നുവന്നതോടെ കുരുക്ക് വർധിച്ചു. ഇതിനിടെ കിഴക്കേ തുരങ്കമുഖത്തു നിന്നും ഇതേ തുരങ്കത്തിലൂടെ പടിഞ്ഞാറുഭാഗത്തേക്കു പുറപ്പെട്ട റിക്കവറി വാനും കുരുക്കിൽപെടുകയായിരുന്നു.
Read Also : യൂറോപ്പിൽ പടയൊരുക്കം : അമേരിക്ക രണ്ടു രാജ്യങ്ങളിൽ കൂടി സൈനിക വിന്യാസം നടത്തുന്നു
പൊലീസിന്റെ ഏറെ സമയത്തെ പരിശ്രമത്തിനൊടുവിൽ റിക്കവറി വാൻ എത്തി ട്രാക്ടർ മാറ്റിയെങ്കിലും അനിയന്ത്രിതമായി വാഹനങ്ങൾ എത്തിയതോടെ കുരുക്ക് മുറുകുകയായിരുന്നു. രണ്ടുമണിക്കൂർ കഴിഞ്ഞാണ് ഗതാഗതം സാധാരണ നിലയിലായത്.
Post Your Comments