പഴയങ്ങാടി : രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വാദ്യകലാകാരനായ എം.പി. പ്രകാശൻ (50), മാടായി കോളജ് വിദ്യാർഥി ഉപജിത് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പഴയങ്ങാടി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ഇരുവരും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. പതിനേഴുകാരനായ വിദ്യാർഥിയും കേസിൽ ഉൾപെടുന്നു. വിദ്യാലയത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്ത് വന്നത്.
Read Also : ഒഡെപെക് മുഖേന ഒമാനിലെ സി ബി എസ് ഇ സ്കൂളിലേക്ക് അധ്യാപക ഒഴിവ് : ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
കുട്ടി വീട്ടിൽ തനിച്ചുള്ള സമയത്തായിരുന്നു പീഡന ശ്രമം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments