കൂറ്റനാട്: പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ. സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. തൃത്താല പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊല്ലങ്കോട് സ്വദേശിനിയായ 20കാരി ആണ്‍സുഹൃത്തിനൊപ്പം പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് വരുന്നതിനിടെയാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന അഞ്ചംഗ സംഘമാണ് പൊലീസ് ആണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ഈ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു.
Read Also : ടിക്കറ്റ് ചാര്‍ജില്‍ ഒരുരൂപ കുറഞ്ഞു: യാത്രക്കാരനെ മർദ്ദിച്ച് ബസ് ജീവനക്കാര്‍, അറസ്റ്റ്
തുടർന്ന്, പൊലീസ് ചമഞ്ഞ് പണം തട്ടല്‍, പീഡനശ്രമം, തട്ടിക്കൊണ്ടുപോകാന്‍ ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് പേര്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. മറ്റു രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി വി. സുരേഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments