തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പോലീസ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.പ്രതി ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കി.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ ജിഷ്ണു കുറ്റൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും 732 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു. ആകെ ആറു പ്രതികള്‍ കേസിലുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. കേസിൽ ആകെ 79 സാക്ഷികളുണ്ട്.
ജുഡീഷ്യറിക്കെതിരായ വിവാദ പരാമർശം: രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് നിയമമന്ത്രി കിരൺ റിജിജു
2021 ഡിസംബര്‍ 2ന് രാത്രി എട്ടിനായിരുന്നു കൊലപാതകം. ബൈക്കില്‍ സഞ്ചരിച്ച സന്ദീപിനെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ബൈക്ക് തള്ളിയിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു എന്നാണ് പോലീസ് കേസ്.
Post Your Comments