ThrissurKeralaNattuvarthaLatest NewsNews

ഐസ്ക്രീം നൽകി എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 20 വർഷം കഠിന തടവ്

തൃശൂർ‌: എട്ടുവയസുകാരിയെ ഐസ്ക്രീംനൽകി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പാലക്കാട് ആലത്തൂർ സ്വദേശിയായ സെയ്ദ് മുഹമ്മദിനെ (47)യാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. അയൽക്കാരിയായ പെൺകുട്ടിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

2012 ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് വീട്ടുകാർ അടുത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഭയം കാരണം പെൺകുട്ടി വിഷയം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് കുട്ടി പോകാതിരുന്നതിനെ തുടർന്ന് നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് വിഷയം പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത്.

ജുഡീഷ്യറിക്കെതിരായ വിവാദ പരാമർശം: രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് നിയമമന്ത്രി കിരൺ റിജിജു

എന്നാൽ വീട്ടുകാർ പോലീസില്‍ പരാതി കൊടുക്കാതെ വിഷയം മൂടിവെച്ചു. പിന്നീട് പെൺകുട്ടിയോട് അയൽവാസികളായ കുടുംബശ്രീ പ്രവർത്തകർ ചോദിച്ചപ്പോഴാണ് വിഷയം അറിയുന്നത്. തുടർന്ന് കുടുംബശ്രീ പ്രവർത്തകർ ഇടപെട്ട് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button