തിരുവനന്തപുരം: യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോക്ടർ അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന്റെയും അതിജീവനത്തിന്റെയും വഴിയിൽ പിന്തുണ നൽകി ഒപ്പം നിന്ന രാഷ്ട്രമാണ് യുഎഇയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ സജീവമായ പാരസ്പര്യത്തോടെ ആ ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പാണ് യു.എ.ഇ കേരളത്തിന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ വേഗത്തിനുള്ള നാന്ദിയായനുഭവപ്പെട്ടുവെന്നും കേരളത്തിന്റെ വ്യാവസായിക സാമൂഹിക മേഖലകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഇത് നമുക്ക് കരുത്തുപകരുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. ഊഷ്മളമായ സ്വീകരണത്തിന് ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് ദേശാഭിമാനി: ട്രോളുമായി സോഷ്യൽ മീഡിയ
Post Your Comments