തിരുവനന്തപുരം: ദുബായ് എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരി സ്‌നേഹസമ്മാനം നൽകി സ്വീകരിച്ചുവെന്ന് ദേശാഭിമാനിയുടെ വർത്തയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. വ്യാഴാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ മുൻ പേജിലെ ചിത്രത്തിന്റ അടിക്കുറിപ്പാണ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നൽകിയിരിക്കുന്നത്.
ദുബായ് ഭരണാധികാരിക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകിയ ഫോട്ടോയാണ് മുഖ്യമന്ത്രിക്ക് ദുബായ് ഭരണാധികാരി നൽകുന്നതായി തെറ്റിദ്ധരിപ്പിക്കുന്നത്. ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തൂം സ്‌നേഹസമ്മാനം നൽകി സ്വീകരിക്കുന്നു. മന്ത്രി പി രാജീവ്, ദുബായ് ചേമ്പർ വൈസ്‌ചെയർമാൻ എം എ യൂസഫലി എന്നിവർ സമീപം എന്നാണ് അടിക്കുറിപ്പ്.
എന്നാൽ കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രമുഖ പത്രങ്ങൾ നൽകിയ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇതിന് നേരെ വ്യത്യസ്തമായിരുന്നു. ഇതിന്റെ ശരിയായ വാർത്തയുള്ള മാതൃഭൂമി പേപ്പറിന്റെ ഫോട്ടോയും ചേർത്താണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്.പാർട്ടി പത്രം പ്രതീക്ഷിച്ചതിലും നേർവിപരീത ഫലമായിരുന്നു അടിക്കുറിപ്പിന് ലഭിച്ചത്. ദേശാഭിമാനിയുടെ നുണപ്രചാരണത്തെ പൊളിച്ചടക്കി സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്ത് എത്തി.
കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടിയും സുഗന്ധദ്രവ്യങ്ങളും കഥകളി രൂപവും വള്ളത്തിന്റെ മാതൃകയുമാണ് പിണറായി വിജയൻ ദുബായ് ഷെയ്ഖിന് സമ്മാനിച്ചത്. ഇതാണ് ദേശാഭിമാനി നേർ വിപരീതമായി നൽകിയത്.
Post Your Comments