ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് സൈനിക ക്യാമ്പുകളിലാണ് ഭീകരാക്രമണം നടന്നത്. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദാണ് ഇക്കാര്യം പുറത്തുവിട്ടത്.
നൗഷ്കി, പഞ്ച്ഗർ എന്നീ മേഖലകളിലെ സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി പാക് സൈന്യത്തിന് നൽകാൻ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നൗഷ്കിയിൽ 9 തീവ്രവാദികളെയും പഞ്ച്ഗറിൽ 6 തീവ്രവാദികളെയും പാക് സൈന്യം വധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പാക് സൈന്യത്തെ ഭയന്ന് കുറേ തീവ്രവാദികൾ ഈ നഗരങ്ങൾ വിട്ടുപോയെന്നും ഷെയ്ഖ് പ്രഖ്യാപിച്ചു. പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ നിരവധി തവണയാണ് ഭീകരാക്രമണങ്ങൾ നടന്നത്. കഴിഞ്ഞ ആഴ്ചയിൽ, കെച്ച് ജില്ലയിലെ സുരക്ഷാ മേഖലയിൽ ഭീകരാക്രമണം നടന്നിരുന്നു. ഇതിൽ പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്.
Post Your Comments