കൊല്ലം: ഉളിയക്കോവിൽ വീടിനുള്ളിൽ സൂക്ഷിച്ച 33 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉളിയക്കോവിൽ സ്വദേശി നവാസ്, താമരക്കുളം സ്വദേശി സുധീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിക്കായി തെരച്ചിൽ തുടരുന്നു.
ഉളിയക്കോവിൽ കച്ചികടവ് ജംഗഷനിൽ ശ്രീ ഭദ്രാനഗർ 198 കണ്ണമത്ത് തെക്കതിൽ വീടിന്റെ വളപ്പിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. ചാക്കിലാക്കി ഓലകൊണ്ട് മറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മലക്കറി എന്ന വ്യാജേനെ ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു.
കൊല്ലം എക്സൈസ് ഇൻസ്പെക്ടർ റ്റി.രാജു, അസിസസ്റ്റന്റ് ഇൻസ്പെക്ടർ ഗ്രേഡ് ബി സന്തോഷ് പി, സുരേഷ്കുമാർ, സിഇഒമാരായ ജയകൃഷ്ണൻ ഷിബിൻലാൽ, ശ്രീവാസ്, ശ്യാംകുമാർ, ലനിതാ സിഇഒ മാരായ ഷീജാകുമാരി, ബിന്ദുലേഖ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments