തിരുവനന്തപുരം : കെ-റെയിൽ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു. കെ റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് വി.ഡി സതീശന്റെ പ്രതികരണം.
പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
ഡിപിആറിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അബദ്ധമാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി എന്തെന്ന് പോലും അറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നൽകാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റേത് വെറും വാക്കാണ്. എത്ര ലക്ഷം ടൺ കല്ല്,മണ്ണ് വേണമെന്ന ഒരു ഐഡിയയും കെ റെയിൽ കോർപറേഷനില്ല. ഡി.പി.അറിൽ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
Post Your Comments