KeralaLatest NewsNews

ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടത് ഓക്‌സിജന്‍, അല്ലാതെ ബൂസ്റ്റും ഹോര്‍ലിക്‌സുമല്ല ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി : ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് വേണ്ടത് ബൂസ്റ്റും ഹോര്‍ലിക്‌സുമല്ല ഓക്‌സിജന്‍ ആണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട ഒരു വിഷയവും പരാമര്‍ശിക്കാന്‍ നിര്‍മല സീതാരാമന്‍ തയ്യാറായില്ല. കടുത്ത നിരാശ ഉണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. കുട മുതല്‍ വടി വരെയുള്ള എല്ലാ വസ്തുക്കള്‍ക്കും വില കൂടിയെന്നും ജോണ്‍ ബ്രിട്ടാസ് എം പി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഇനി 5ജിയിലേയ്ക്ക്, ഇതു സംബന്ധിച്ച സ്ഥിരീകരണവുമായി കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് : കേന്ദ്ര ബജറ്റിലും സ്ഥിരീകരണം

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button