തിരുവനന്തപുരം: പമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിൻറെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ഹിജാബ് ധരിച്ച് പിന്തുണ, കാവി ഷാൾ അണിഞ്ഞ് പ്രതിഷേധം: ഹിജാബ് വിവാദം മറ്റ് കോളേജിലേക്കും വ്യാപിക്കുന്നു
അതേസമയം തിങ്കളാഴ്ച അർധ രാത്രിയോടെ പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായി. ചൊവ്വാഴ്ച രാവിലെ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ബുധനാഴ്ച വീണ്ടും ആരോഗ്യ നില വഷളായി. ആശുപത്രിയിൽ വെന്റിലേറ്ററിൽ നീരീക്ഷണത്തിലുള്ള സുരേഷിൻറെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments