Latest NewsNewsInternationalUK

ശക്തമായ കാറ്റിൽ ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, നിലത്തു തട്ടുംമുൻപ് പറക്കല്‍, പിന്നീട് സംഭവിച്ചത്: വിഡിയോ

ലണ്ടന്‍: അതിശക്തമായ കാറ്റിൽ ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താൻ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിൽ വശം ചേർന്ന് മറിയാൻ തുടങ്ങിയതിനെ തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കിയത്. വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു. നിർണായക ഘട്ടത്തിൽ പൈലറ്റുമാരുടെ മനസ്സാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്.

ബ്രിട്ടീഷ് എയർവേസിന്റെ 1307-ാം നമ്പർ വിമാനമാണ് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വിമാനത്തെ കൃത്യസമയത്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തി പൈലറ്റുമാർ അപകടം ഒഴിവാക്കുകയായിരുന്നു. വടക്കുകിഴക്കൻ സ്‌കോട്ട്‌ലാന്റിലെ അബർദീനിൽ നിന്ന് പുറപ്പെട്ട എയർബസ് വിമാനം ഹീത്രുവിലെത്തുമ്പോൾ 35 മൈൽ വേഗത്തിൽ കാറ്റ് വീശുന്നുണ്ടായിരുന്നു.

വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പകർത്താൻ ആരാണ് അധികാരം നൽകിയത്?:നടപടി സ്വീകരിക്കണമെന്ന് ശ്രീജിത്ത് പണിക്കർ

വിമാനത്തിന്റെ വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു. എന്നാൽ പൈലറ്റ് വീണ്ടും വിമാനം പറത്തുകയായിരുന്നു. പറന്നുപൊങ്ങുന്നതിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരയുകയും ചെയ്തു. പറന്നുയർന്ന് ആകാശം ചുറ്റിവന്ന ശേഷം വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button