Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പ് : ഉത്തരാഖണ്ഡിൽ ബിജെപിയുടെ മെഗാ പ്രചാരണത്തിന് ഇന്ന് തുടക്കം

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയുടെ മെഗാ പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ചേർന്ന് തെരഞ്ഞെടുപ്പ് റാലികളെ ഇന്ന് അഭിസംബോധന ചെയ്യും. ഒപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പൊതു റാലികളിൽ പങ്കുചേരും.

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പൊതു പരിപാടികൾ നടത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ താരപ്രചാരകരും പൊതു റാലികളെ അഭിസംബോധന ചെയ്യാൻ ആവേശഭരിതരാണ്’- ഉത്തരാഖണ്ഡിലെ മുതിർന്ന പാർട്ടി നേതാക്കൾ അറിയിച്ചു.

Read Also  :  പി​ടി കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

വെർച്വൽ റാലികൾക്കായി സംസ്ഥാനത്തുടനീളം ബിജെപി എൽഇഡി സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിയും ഉത്തരാഖണ്ഡ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയും സംസ്ഥാനത്ത് താരപ്രചാരണത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button