AsiaLatest NewsNewsInternationalLife StyleSex & Relationships

എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പം: ജീവിതകഥ പറഞ്ഞ് യുവാവ്

തായ്‌ലൻഡ്: എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പവും സമയം ചെലവിടൽ തായ്‌ലൻഡ് സ്വദേശി ഒങ് ഡാം സോറോട്ടിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തായ്‌ലൻഡിലെ ഒരു സ്വകാര്യ ടിവി ചാനലി‍ൽ വന്ന സോറോട്ടിന്റെ അഭിമുഖമാണ് ലോകം മുഴുവൻ ശ്രദ്ധ നേടിയിരിക്കുന്നത്. 30 ലക്ഷം കാഴ്ചക്കാരാണ് ഇതുവരെ യുട്യൂബിൽ മാത്രം സോറോട്ടിന്റെ ജീവിതകഥ കണ്ടത്.

ടാറ്റൂ കലാകാരനായ ഒങ് ഡാം സോറോട്ട് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ പരിചയപ്പെട്ട നോങ് സ്‌പ്രൈറ്റി എന്ന യുവതിയെ ആണ് ആദ്യമായി വിവാഹം ചെയ്യുന്നത്. ദാമ്പത്യം സുഖകരമായി മുന്നോട്ടു പോകുന്നതിനിടിയലാണ് നോങ് എലിൻ എന്ന ഈ യുവതിയെ പരിചയപ്പടുന്നത്. ഒരു മാർക്കറ്റിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ എലിനോട് സോറോട്ടിന് പ്രണയം തോന്നി. ഒരു ഭാര്യയുണ്ടെന്ന് അറിഞ്ഞിട്ടും എലിൻ വിവാഹത്തിന് സമ്മതിച്ചതോടെ സോറോട്ടിൻ രണ്ടാമതും വിവാഹിതനായി.

ബജറ്റിൽ പ്രഖ്യാപിച്ച 80 ലക്ഷം വീടിനുള്ള തുക 80 ലക്ഷം കക്കൂസിന് പോലും തികയില്ല: വിമർശനവുമായി വി ശിവദാസന്‍ എംപി

അതേസമയം സോറോട്ടിൻ പ്രണയം വീണ്ടും തുടർന്നു. ആശുപത്രിയിൽവച്ചാണ് മൂന്നാം ഭാര്യയെ പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് നാലും അഞ്ചും ആറും ഭാര്യമാരായത്. അമ്മയുമായി ക്ഷേത്രദർശനം നടത്തുമ്പോഴാണ് ഏഴാം ഭാര്യയെ കണ്ടുമുട്ടിയത്. പട്ടായയിൽ നാല് ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ കണ്ടുമുട്ടിയ യുവതിയെ എട്ടാം ഭാര്യയായി കൂടെ കൂട്ടുകയായിരുന്നു.

ഊർജസ്വലതയും ചിന്താശേഷിയുമാണ് സോറോട്ടിനെ പ്രണയിക്കാനുള്ള കാരണമെന്ന് ഭാര്യമാർ പറയുന്നു. വളരെ കരുതലോടെയാണ് അദ്ദേഹം തങ്ങളെ നോക്കുന്നതെന്നും വഴക്കിടേണ്ട ഒരു സാഹചര്യവും ജീവിതത്തിൽ ഇല്ലെന്നും ഭാര്യമാർ വ്യക്തമാക്കി. സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. മറ്റ് രണ്ട് ഭാര്യമാർ ഇപ്പോൾ ഗർഭിണികളാണ്. വീട്ടിലെ എല്ലാവർക്കും ഓരോ ചുമതലകളുണ്ട്.

മണ്ണുമാന്തി യന്ത്രം ഓട്ടോയില്‍ ഇടിച്ച് അപകടം : ഓട്ടോറിക്ഷ യാത്രക്കാരന്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
പണം മോഹിച്ചാണ് ഇവർ തന്നെ‌ വിവാഹം ചെയ്തതെന്ന് ആരോപണങ്ങളെ തള്ളിക്കളയുന്ന സോറോട്ടിൻ പലരീതിയിൽ എല്ലാവരും കുടുംബത്തിനായുള്ള പണം സ്വരൂപിക്കുന്നുണ്ടെന്നും പറയുന്നു. രണ്ടു പേർക്ക് ഒരു മുറി എന്ന നിലയിൽ ഭാര്യമാർക്ക് താമസിക്കാന്‍ നാല് മുറികളാണ് വീട്ടിലുള്ളത്. നിലവിൽ എട്ടു ഭാര്യമാരോടുമൊപ്പം ഒരു വീട്ടിൽ സന്തുഷ്ടനായാണ് ജീവിക്കുന്നതെന്ന് സോറോട്ടിൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button