ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വാവ സുരേഷ്. വാവ സുരേഷിന് ആപത്തൊന്നും ഉണ്ടാകാതെ അദ്ദേഹം പൂർണ ആരോഗ്യത്തോടെ തന്നെ തിരികെ ജീവിതത്തിലേക്ക് വരൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഇതിനിടയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വിമർശിക്കാനും നിരവധി പേർ മുൻനിരയിൽ തന്നെയുണ്ട്. വാവ സുരേഷിനെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണമെന്ന ആവശ്യവുമായി അഡ്വ. ഹരീഷ് വാസുദേവൻ അടക്കമുള്ളവർ രംഗത്തുണ്ട്.
വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട് എന്നും വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല എന്നും ആണ് ഇപ്പോഴത്തെ വിമർശനം. നാട്ടുകാർക്ക് റിസ്ക്ക് ആണെന്നും ഇക്കൂട്ടർ നിരീക്ഷിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടിയ സ്ഥലത്ത് വെച്ച് നടന്ന സംഭവങ്ങൾ പാമ്പിന്റെ മാത്രമല്ല, നാട്ടുകാരുടെ ജീവനും അദ്ദേഹം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ സൂചന ആണെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്.
Also Read:മകനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചില്ല: സിപിഐ നേതാവിനെ കുത്തി പ്രതിയുടെ അച്ഛന്‍
കോട്ടയം കുറിച്ചി നീലംപേരൂരിലെ നിജുമോന്റെ വീട്ടുവളപ്പിലെ പാമ്പിനെ പിടിക്കാനായിരുന്നു അദ്ദേഹമെത്തിയത്. നാടിനെ വിറപ്പിച്ച മൂർഖന്റെ അടുത്തേക്ക് പോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കല്ലുകൾ മാറ്റി പാമ്പിനെ കണ്ടതും സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്ക് നീക്കിവെച്ചപ്പോഴാണ് പാമ്പ് കടിച്ചത്. സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സ്വന്തം ജീവന് മാത്രമാണ് അദ്ദേഹം നോക്കുന്നതെങ്കിൽ അപ്പോൾ തന്നെ അവിടം വിട്ടേനെ.
എന്നാൽ, വാവ സുരേഷ് അതിന് തയ്യാറായില്ല. മറിച്ച്, കരിങ്കല്ല് നീക്കി അതിനിടയിൽ ഒളിച്ച പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായി കെട്ടി. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീടാണ് ബോധം മറഞ്ഞത്.
Post Your Comments