CricketLatest NewsNewsSports

ഐപിഎല്‍ 2022: ലോഗോ പുറത്തുവിട്ട് ലഖ്നൗ ടീം

മുംബൈ: ഐപിഎല്‍ 2022 മെഗാ താരലേലത്തിന് മുമ്പ് ടീം ലോഗോ പുറത്തുവിട്ട് പുതിയ ഫ്രാഞ്ചൈസി ലഖ്നൗ ടീം. ലഖ്നൗ സൂപ്പര്‍ ജയന്റസ് എന്നാണ് ടീമിന്‍റെ പേര്. ഗരുഡന്‍റെ രൂപസാദൃശ്യമുള്ള ടീം ലോഗോ ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തതെന്ന് ടീം വക്താവ് പറഞ്ഞു. അടുത്ത മാസം 12, 13 തീയതികളില്‍ ബെംഗലൂരുവിലാണ് ഐപിഎല്‍ മെഗാ താരലേലം.

ചിറക് വിരിച്ചു പറക്കുന്ന ഗരുഡന്റെ ചിത്രത്തിന് നടുവിലായി ക്രിക്കറ്റ് ബാറ്റും ചുവന്ന ബോളും ഉള്ളതാണ് ഐപിഎല്ലിലെ പുതിയ ടീമായ ലഖ്നോ പുറത്തുവിട്ട ലോഗോ. ലോഗോയിലെ ത്രിവര്‍ണനിറം ടീമിനെ ഇന്ത്യ മുഴുവന്‍ സ്വീകാര്യത നല്‍കുമെന്നും ലോഗോക്ക് നടുവിലുള്ള ചുവന്ന പന്ത് വിജയതിലകം പോലെയാകുമെന്നും ടീം ഉടമകള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Read Also:- സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി

ഉയര്‍ന്നു പറക്കുക എന്നതാണ് ഗരുഡന്‍റെ ചിത്രമുള്ള ലോഗോ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ടീം ഉടമകള്‍ വ്യക്തമാക്കി. മെഗാ താരലേലത്തിന് മുന്നോടിയായി മൂന്ന് കളിക്കാരെ പൂളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യമുപയോഗിച്ച് കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയ് എന്നിവരെ ലഖ്നൗ ടീം സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button