COVID 19corona positive storiesLatest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,211 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,211 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,162 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേർക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: കൊച്ചിയെ കടല്‍ വിഴുങ്ങും : നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

6,87,264 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,40,353 പേർ രോഗമുക്തി നേടി. 8,940 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 967 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: ഇനി ഞാൻ പാമ്പുപിടിക്കില്ലന്നു പിണങ്ങിയ സുരേഷ്, ഫാൻസ് യഥാർത്ഥത്തിൽ സുരേഷിൻ്റ ജീവൻ വച്ച് കളിക്കുകയായിരുന്നു: അരുൺകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button