Latest NewsNewsFootballSports

നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യൻ എറിക്സൺ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

മാഞ്ചസ്റ്റർ: നീണ്ട ഇടവേളയ്ക്ക് ശേഷം ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡ് എഫ്‌സിലൂടെയാണ് എറിക്സന്‍റെ തിരിച്ചുവരവ്. യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീഴുകയും, ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുകയുമായിരുന്നു.

എറിക്സണുമായി കരാറിലെത്തിയ കാര്യം ബ്രെന്റ്ഫോർഡ് ഇന്ന് സ്ഥിരീകരിച്ചു. ജൂണില്‍ യൂറോ കപ്പില്‍ കളിച്ചതിനുശേഷം പിന്നീട് കളികളത്തിലിറങ്ങിയിട്ടില്ലാത്ത എറിക്സണ്‍ കായികക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്‍റെ മുന്‍ ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

ആറുമാസത്തേക്കാണ് ബ്രെന്റ്ഫോർഡുമായി എറിക്സന്‍റെ കരാർ. രോഗമുക്തനായെങ്കിലും എറിക്സനുമായുള്ള കരാർ ഇറ്റാലിയൻ ക്ലബ് ഇന്‍റർമിലാൻ റദ്ദാക്കിയിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു ഇത്.

Read Also:- വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!

എങ്കിലും ഇന്‍ററിനൊപ്പവും പിന്നീട് അയാക്സിനൊപ്പവും താരം പരിശീലനം നടത്തിയിരുന്നു. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണിപ്പോൾ ബ്രെന്റ്ഫോർഡിലുടെ ഫുട്ബോളിലേക്കും പ്രീമിയർ ലീഗിലേക്കും എറിക്സൻ തിരിച്ചെത്തുന്നത്. നേരത്തേ പ്രീമിയർ ലീഗ് ക്ലബ് ടോട്ടനത്തിന്‍റെ താരമായിരുന്നു 29 കാരനായ ക്രിസ്റ്റ്യൻ എറിക്സൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button