ഹരിപ്പാട്: മണ്ണുമാന്തി യന്ത്രം ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരന്‍ മരിച്ചു. മുട്ടം തെക്കും കോവില്‍ പ്രസാദ് (64) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറടക്കം രണ്ടു പേര്‍ക്കും സ്കൂട്ടര്‍ യാത്രികനും പരിക്കേറ്റു.
മകന്‍ പ്രമദ് (21), ഓട്ടോ ഡ്രൈവര്‍ രമണന്‍ (54), സ്കൂട്ടര്‍ യാത്രികന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തട്ടാരമ്പലം-നങ്ങ്യാര്‍കുളങ്ങര റോഡില്‍ മുട്ടത്തെ പെട്രോള്‍ പമ്പിനു സമീപത്ത് തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ഇട റോഡില്‍ നിന്നു പ്രധാന റോഡിലേക്ക് പെട്ടെന്ന് ഓടിച്ചു കയറ്റിയ മണ്ണുമാന്തി യന്ത്രം തിരുവല്ലയില്‍ നിന്നു മുട്ടത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷ എതിരെ വന്ന ബൈക്കിലേക്ക് മറിഞ്ഞാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ തോട്ടിയുടെ പല്ല് ഭാഗം പ്രസാദിന്‍റെ തലയില്‍ ഇടിച്ച് തലയോട്ടി തകര്‍ന്നു.
ഏക മകന്‍ പ്രമദിന്‍റെ ചികിത്സാര്‍ഥം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി വരുന്നതിനിടെയാണ് അപകടം. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പത്മകുമാരി.
Post Your Comments