KozhikodeLatest NewsKeralaNattuvarthaNews

കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി റോഡ് ഉദ്ഘാടനം : പയ്യോളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത പയ്യോളി നഗരസഭ ചെയർമാനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്.

പരിപാടിയിൽ പങ്കെടുത്ത വാർഡ് കൗൺസിലർ സിജിന മോഹനനെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന ഡിവിഷൻ 15-ലെ കീഴൂർ റോഡ്- കളത്തിൽമുക്ക് റോഡിന്റെ ഉദ്ഘാടനത്തിലാണ് കൊവിഡ് ചട്ടലംഘനം നടന്നത്.

Read Also : മ​ല​പ്പു​റ​ത്ത് പോ​ക്‌​സോ കേസിൽ യുവാവ് പൊലീസ് പിടിയിൽ

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കേണ്ടവര്‍ തന്നെ കൊവിഡ് നിയന്ത്രണം ലംഘിച്ചത് ചോദ്യം ചെയ്താണ് പൊലീസില്‍ പരാതിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button