Latest NewsUAENewsGulf

ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ദുബായിലേയ്ക്ക്

ദുബായ് : ദുബായ് എക്‌സ്‌പോ ഇന്ത്യയില്‍ നിന്ന് വിനോദ സഞ്ചാരികളുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. ഇത് സ്വര്‍ണക്കച്ചവടത്തിലും പ്രതിഫലിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് സ്വര്‍ണക്കട്ടികളുടെയും നാണയങ്ങളുടെയും കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് എക്‌സ്‌പോ തുടങ്ങിയത്.

Read Also : ഭൂരിപക്ഷ വിഭാഗം ജനങ്ങൾ ദിലീപിനൊപ്പം, എന്നാൽ വലിയൊരു ലോബി മറുവശത്തുണ്ട്: നികേഷിനെതിരെ കേസെടുത്തത് ബാലൻസിംഗ്- രാഹുൽ ഈശ്വർ

4021 ടണ്‍ ആണ് കഴിഞ്ഞവര്‍ഷത്തെ മൊത്ത വില്‍പന. 2021 അവസാന പാദത്തില്‍ 1147 ടണ്‍ ആണ് വിറ്റത്. 2019നു ശേഷം ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. തലേ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കട്ടികളുടെയും സ്വര്‍ണ നാണയങ്ങളുടെയും വില്‍പനയില്‍ 31% വര്‍ധനയും ഉണ്ടായി.

സ്വര്‍ണക്കടകളിലെ നേരിട്ടുള്ള ആഭരണ വില്‍പന ഒഴികെ ബാക്കിയെല്ലാം 2020ല്‍ കോവിഡ് മൂലമുണ്ടായ നഷ്ടം നികത്തി മുന്നേറുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്രബാങ്കുകളുടെ സ്വര്‍ണശേഖരവും വര്‍ദ്ധിച്ചിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 82% വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 463 ടണ്‍ ആണ് കഴിഞ്ഞ വര്‍ഷം അധികമായി വാങ്ങിയിട്ടുള്ളത്. സാങ്കേതിക മേഖലയിലും സ്വര്‍ണത്തിന്റെ ഉപയോഗം കൂടി. കഴിഞ്ഞ വര്‍ഷം 9% അധികമാണിത്.

വിസിറ്റിങ് വിസയില്‍ എത്തുന്നവര്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്ന വാറ്റിന്റെ 80% വിമാനത്താവളത്തില്‍ തിരികെ തരുന്ന പദ്ധതി യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതാണ് സന്ദര്‍ശകര്‍ ഏറുമ്പോള്‍ കച്ചവടം വര്‍ദ്ധിക്കാനുള്ള കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button