കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് ആരും വിശ്വസിക്കില്ലെന്ന് രാഹുൽ ഈശ്വർ. അതിനെതിരെ സീരിയസ് കേസൊന്നും വരാനും പോകുന്നില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി ഇത്രയും സമയം കൊടുക്കുന്നത് കേസ് യാന്ത്രികമായി കാണേണ്ടതല്ലെന്നും ദിലീനെതിരെ വലിയൊരു ലോബി മറുവശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടി ആയിക്കൂടേയെന്നും രാഹുൽ ചോദിച്ചു.
ജഡ്ജിമാർക്ക് ഒരു മൂന്നാം കണ്ണുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇത്രയും സമയം കൊടുക്കുന്നത് കേസ് യാന്ത്രികമായി കാണേണ്ടതല്ലെന്നും ദിലീനെതിരെ വലിയൊരു ലോബി മറുവശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടി ആയിക്കൂടേയെന്നും രാഹുൽ ചോദിച്ചു. റിപ്പോർട്ടർ ചാനലിന്റെ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. അതേസമയം ദിലീപിന് അനുകൂലമായ ഒരു തരംഗം സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ടെന്നും രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിന് അനുകൂലമായൊരു മാറ്റം സോഷ്യൽ മീഡിയയിൽ സംഭവിച്ചിട്ടുണ്ട്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന് പറഞ്ഞത് പോലെ അത് സംഭവിക്കാൻ ഞാൻ അടക്കമുള്ളവർ കഴിയുന്നത് പോലെ അതിന് ശ്രമിച്ചിട്ടുണ്ട്. ദിലീപ് നിരപരാധിയാണെന്ന് തന്നെയാണ് തന്റെ വിശ്വാസം. അതേസമയം ഏത് കേസിലും മാധ്യമങ്ങൾക്കെതിരെ കേസെടുക്കുന്ന രീതി ശരിയായ നടപടിയല്ലെന്നും രാഹുൽ പറഞ്ഞു.
പക്ഷേ ഈ കേസിന്റെ ഭാഗമായി മുൻപ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കിട്ടിയാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ആരേയെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന തെളിവോ തുമ്പോ കിട്ടികഴിഞ്ഞാൽ ആ കേസിൽ തുടരന്വേഷണം വേണമെന്നും പുനരന്വേഷണം വേണമെന്നും പറഞ്ഞ് ഫെബ്രുവരി 16 എന്ന ഡേറ്റ് മറികടക്കാൻ സാധിക്കും. റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തത് ഒരു ബാലൻസിംഗ് ആക്ട് ആയിട്ടാണ് തനിക്ക് തോന്നുന്നതെന്നും രാഹുൽ പറയുന്നു.
വലിയൊരു വിഭാഗം ജനങ്ങൾക്ക് പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നൊരു ധാരണ ഉണ്ട്. അത് അങ്ങനെയല്ലെന്ന് കാണിക്കാനായിരിക്കാം കേസെടുത്തത്.പത്ത് ലക്ഷം കോടി രൂപ ആസ്തിയുള്ള സുബ്രതോ റോയി തിഹാർ ജയിലിന്റെ തിണ്ണയിൽ കിടന്നാണ് വർഷങ്ങളോളം ഉറങ്ങിയത്. അദ്ദേഹത്തെ പോലൊരാളെ ജയിലിൽ ഇടാൻ ധൈര്യം കാണിച്ച നാടാണ് നമ്മുടേത്. നൂറ് ദിലീപുമാരുടെ ശക്തിയുള്ള ജയലളിത വർഷങ്ങളോളം ജയിലിൽ കിടക്കുകയും നൂറ് കോടി ഫൈൻ അടക്കുകയും ചെയ്തു.
ബാലാ സാഹേബ് താക്കറയുടെ വോട്ടവകാശം റദ്ദ് ചെയ്ത രാജ്യമാണ്. അതുകൊണ്ട് തന്നെ ജഡീഷ്യറി തന്നെയാണ് ഇപ്പോഴും ഏറ്റവും വിശ്വാസയോഗ്യമായ സംവിധാനം. ജുഡീഷ്യറിയുടെ വിലകെടുത്താൻ ഈ അവസരത്തിൽ ശ്രമിക്കുന്നത് ശരിയല്ല.ദിലീപിനെ സ്റ്റേറ്റും പോലീസും മാധ്യമങ്ങളും വട്ടമിട്ട് ആക്രമിക്കുകയാണെന്ന് സാധാരണക്കാർക്ക് തോന്നിതുടങ്ങിയിട്ടുണ്ട്.
ദിലീപിനെതിരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് ഇവിടെ. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് ആരോപണങ്ങൾ മാത്രമാണ്, വെളിപ്പെടുത്തലുകൾ അല്ല. ബാലചന്ദ്രകുമാറിന്റേത് വെളിപ്പെടുത്തലുകൾ ആണെന്ന് പറയുമ്പോൾ നമ്മൾ ഒരു വ്യക്തിയെ കരിവാരി തേക്കുകയാണെന്നും അത് ശരിയല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
Post Your Comments