
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം. മട്ടന്നൂർ സ്വദേശി റിജേഷ് (39) ആണ് മരിച്ചത്. ഒന്നാംബ്ലോക്കിൽ കള്ള് ചെത്താൻ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
അതേസമയം ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുകയാണ്. എട്ടാം ബ്ലോക്കില്‍ കഴിഞ്ഞദിവസം മാത്രം 30 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഫാമിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ നാളികേരം. എന്നാൽ കാട്ടാന ആക്രമണത്തില്‍ ഇത് മൂന്നിലൊന്നായി കുറഞ്ഞു.
Read Also : ആറു വയസുകാരിയെ പീഡിപ്പിച്ചു: 15 ദിവസം കൊണ്ട് 48 കാരന് വധശിക്ഷ വിധിച്ച് പോക്സോ കോടതി
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫാമിലെ 5000ത്തോളം തെങ്ങുകള്‍ ആണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഫാം അതിര്‍ത്തിയില്‍ വിഭാവനം ചെയ്ത കാട്ടാന പ്രതിരോധ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആറളം കാര്‍ഷിക ഫാം നശിക്കുന്ന അവസ്ഥയാണുള്ളത്.
Post Your Comments