KeralaLatest NewsIndia

‘ഞാനൊരു കമ്മ്യൂണിസ്റ്റുകാരി, ശബരിമലയിൽ ഞങ്ങളെ കയറ്റിയത് തങ്ങളല്ലെന്നു പറയുന്നത് സർക്കാരിന്റെ ചങ്കൂറ്റമില്ലായ്മ’

'ഞങ്ങൾ ശബരിമലയിൽ കയറുമ്പോൾ ഞങ്ങൾക്ക് പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു.'

കോഴിക്കോട്: സുപ്രീം കോടതി ഉത്തരവുണ്ടായിട്ട് പോലും തന്റെ ജീവന്‍ അക്രമികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് കേരള സർക്കാരെന്ന് ബിന്ദു അമ്മിണി. തനിക്ക് നിരന്തരമായ ആക്രമണം നേരിടുന്നത് സർക്കാർ തനിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണെന്നും ബിന്ദു അമ്മിണി പറയുന്നു. ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കേരള സർക്കാരിന് യുവതികളെ ശബരിമലയിൽ കയറ്റേണ്ട ഉത്തരവാദിത്വമുണ്ട് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ബിന്ദു അമ്മിണിയുടെ വാക്കുകൾ ഇങ്ങനെ, ‘സർക്കാർ ഏതു പാർട്ടിയായാലും അവർക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. സർക്കാർ സ്‌പോൺസേർഡ് ആയിരുന്നു ഞങ്ങളുടെ പ്രവേശനം എന്ന് ആരോപിച്ചാൽ തന്നെ ഞങ്ങൾ അല്ല കയറ്റിയത് എന്ന് സർക്കാർ പറയേണ്ട ആവശ്യമില്ല. സർക്കാർ ആണോ ഞങ്ങളെ കയറ്റിയത് എന്നത് വേറെ വിഷയം. ഞാൻ ഒരു കമ്മ്യുണിസ്റ്റുകാരിയാണ്. എന്നാൽ സിപിഎമ്മിന്റെ സിപിഐയിലോ എനിക്ക് മെമ്പർഷിപ് ഇല്ല.’

‘ഞങ്ങൾ ശബരിമലയിൽ കയറുമ്പോൾ ഞങ്ങൾക്ക് പോലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. അത് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ്. എന്നാൽ ഇതിനു ശേഷം എന്തുകൊണ്ട് സർക്കാർ വീണ്ടും യുവതികളെ പ്രവേശിപ്പിക്കാൻ തയ്യാറാവുന്നില്ല? ഇന്നുവരെ കൈരളി ടിവിയിൽ എന്റെ ഒരു ബൈറ്റ് പോലും വന്നിട്ടില്ല. എന്നെ ഒഴിവാക്കുകയാണ്. ബിന്ദു അമ്മിണി എന്ന ആളെ അവർ ഭയക്കുന്നു.’

‘ഇക്കാര്യത്തിൽ വിദ്യാർത്ഥി സംഘടനകൾ പോലും വ്യത്യസ്തമല്ല. സിപിഐയുടെ വിദ്യാർത്ഥി സംഘടന എന്നെ ഒരു പരിപാടിക്ക് വിളിച്ചിട്ട് പിന്നീട് അവർ അതിൽ നിന്ന് പിന്മാറുകയായിരുന്നു. മൊത്തത്തിൽ കേരളത്തിലെ സർക്കാരിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ചങ്കൂറ്റമില്ലായ്മ തന്നെയാണ് ഞങ്ങളുടെ വിഷയത്തിൽ ഉണ്ടായിട്ടുള്ളത്’ എന്നും ബിന്ദു അമ്മിണി പറയുന്നു.

Video courtesy: The Cue

shortlink

Related Articles

Post Your Comments

Related Articles


Back to top button