
ആറ്റിങ്ങൽ: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ മാമം ജിവിആർഎം യു പി സ്കൂളിന് സമീപം പുലിയൂർക്കോണം ചരുവിള വീട്ടിൽ രഞ്ജിത്ത് (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കല്ലുവാതുക്കൽ മേവനകോണത്ത് ആണ് അപകടമുണ്ടായത്. 2016 ഡിസംബറിൽ ശബരിമല ദർശനത്തിന്റെ ഭാഗമായ യാത്രയിൽ പത്തനംതിട്ടയിൽ വച്ച് വാഹനാപകടത്തിൽപ്പെട്ട രഞ്ജിത്ത് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്നു.
കഴിഞ്ഞ 11നായിരുന്നു രഞ്ജിത്തിന്റെ വിവാഹനിശ്ചയം നടന്നത്. മാതാവ് രമ, സഹോദരൻ സജിത്ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
Post Your Comments