ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ:മീഡിയവൺ വിഷയത്തിൽ പ്രതികരിച്ച് അരുൺ കുമാർ

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞ വിഷയത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷയെന്ന് അരുൺ കുമാർ പറഞ്ഞു. രാജ്യത്തെ ബാക്കി നിൽക്കുന്ന ജനാധിപത്യത്തിൻ്റെ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉള്ളടക്കത്തിലെ രാഷ്ട്രീയത്തിലുള്ള വിയോജിപ്പുകൾ ഈ മാധ്യമത്തിൻ്റെ മരണക്കുറിപ്പായിക്കൂടാ എന്നും നിരന്തരം തർക്കിച്ചും ചോദ്യങ്ങളുന്നയിച്ചും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തിയും ചാനൽ സംപ്രേഷണം തുടരേണ്ടതുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.

അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മാധ്യമങ്ങളില്ലാത്ത ഗവൺമെൻ്റോ ഗവൺമെൻറില്ലാത്ത മാധ്യമങ്ങളോ ഇവയിൽ ഒരെണ്ണം തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ തീർച്ചയായും രണ്ടാമത്തത് സ്വീകരിക്കും എന്ന് പറഞ്ഞത് തോമസ് ജെഫേഴ്സണാണ്. ഉള്ളടക്കത്തിലെ രാഷ്ട്രീയത്തിൽ വിയോജിപ്പുണ്ട്. പക്ഷെ ആ വിയോജിപ്പുകൾ ഈ മാധ്യമത്തിൻ്റെ മരണക്കുറിപ്പായിക്കൂടാ. നിരന്തരം തർക്കിച്ചും ചോദ്യങ്ങളുന്നയിച്ചും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തിയും നിങ്ങൾ തുടരേണ്ടതുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ. ഇതാണ് ഒരർത്ഥത്തിൽ രാജ്യത്തെ ബാക്കി നിൽക്കുന്ന ജനാധിപത്യത്തിൻ്റെ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓഫ് എയർ എന്നാൽ ജനാധിപത്യത്തിന് നോ എയർ എന്നാണർത്ഥം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button