കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെൺകുട്ടികൾ ഒളിച്ചോടിയ സമഭാവത്തിൽ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവർ കുറ്റക്കാരല്ലെന്നും പാവങ്ങളാണെന്നും പെൺകുട്ടികൾ. പോലീസ് കസ്റ്റഡിയിലുളള ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് ആണ് പെണ്‍കുട്ടികള്‍ പറയുന്നത്. അവരൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.ഡബ്ല്യൂ.സി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു വിശദീകരണം നല്‍കിയത്. അതിനിടെ പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
Also Read:കോൺഗ്രസിന് തിരിച്ചടി: മണിപ്പൂരിൽ ബി.ജെ.പി പാളയത്തിലേക്ക് ഇതുവരെ എത്തിയത് നിരവധിപേർ
മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബിന്‍ റാഫി, ടോം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇരുവര്‍ക്കുമെതിരെ പോക്സോ ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിശദീകരണമാണ് ഇപ്പോൾ പെൺകുട്ടികൾ തന്നെ തള്ളിയിരിക്കുന്നത്.
ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷ ഇല്ലെന്നും മാനസിക സമ്മര്‍ദ്ദമുണ്ടെന്നും ആറു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതരല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കണമെന്നും കാണിച്ച് ഒരു പെണ്‍കുട്ടിയുടെ അമ്മ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആ കത്ത് കലക്ടര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. മകളെ വിട്ടുതരില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.
Post Your Comments