റിയാദ്: ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് അറിയിച്ചു. 2022 ജനുവരി 29, ശനിയാഴ്ച്ചയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Read Also: ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക വിഷയം അടക്കം പ്രതിഷേധം ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുൻനിർത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളിൽ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതിനുമായാണ് ഈ തീരുമാനമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് സുലൈമാൻ അൽ രാജ്ഹി അറിയിച്ചു.
Post Your Comments