KeralaNattuvarthaLatest NewsNews

ഒരു ഓളത്തിന് പറയുന്നതൊന്നുമല്ല, നിങ്ങൾക്ക്‌ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: പി വി അൻവർ

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പി വി അൻവർ രംഗത്ത്. ഒരു മാധ്യമങ്ങളുടെയും പരിലാളന വേണ്ടെന്ന് വെറുതെ ഒരു ഓളത്തിനൊന്നും പറഞ്ഞതല്ലെന്ന് പി വി അൻവർ പറഞ്ഞു. മുൻപും കൃത്യമായി ഇത് തന്നെ പറഞ്ഞിട്ടുണ്ടെന്നും, ഇത്തവണത്തെ ഇലക്ഷന്‌ തൊട്ട് മുൻപുള്ള പീക്ക്‌ ടൈമിൽ തന്നെ വീണ്ടും മാധ്യമങ്ങൾ അവരുടെ ജോലി തുടരുന്നുവെന്നും പി വി അൻവർ പറഞ്ഞു.

Also Read:കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് കോബ്ര ബറ്റാലിയൺ

‘നിങ്ങൾക്ക്‌ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട്‌ കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത്രയും നാൾ പ്രവർത്തിച്ചതും. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പരമാവധി ഇവരെല്ലാം കൂടി വളഞ്ഞിട്ട്‌ അക്രമിച്ചിട്ടേ ഉള്ളൂ. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്‌’, പി വി അൻവർ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരു മാധ്യമങ്ങളുടെയും പരിലാളന വേണ്ടെന്ന് വെറുതെ ഒരു ഓളത്തിനൊന്നും പറഞ്ഞതല്ല. മുൻപും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതും ഇത്തവണത്തെ ഇലക്ഷന്‌ തൊട്ട് മുൻപുള്ള പീക്ക്‌ ടൈമിൽ തന്നെ. ഇപ്പോളും അതേ പറയാനുള്ളൂ. നിങ്ങൾക്ക്‌ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

അന്നത്തെ പോസ്റ്റ്‌

‘ഒരു മാധ്യമങ്ങളുടെയും താരാട്ട്‌ കേട്ടല്ല രാഷ്ട്രീയത്തിൽ ഇറങ്ങിയതും ഇത്രയും നാൾ പ്രവർത്തിച്ചതും. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പരമാവധി ഇവരെല്ലാം കൂടി വളഞ്ഞിട്ട്‌ അക്രമിച്ചിട്ടേ ഉള്ളൂ. അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്‌.

ജനങ്ങളാണ് യഥാർത്ഥ വിധികർത്താക്കൾ. അവരെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കാറുണ്ട്‌. അവരെനിക്കൊപ്പമുണ്ട്‌.അതിനപ്പുറം, ഒരു മാധ്യമ ജഡ്ജിമാർക്കും ഒരു രോമത്തിന്റെ വില പോലും കൽപ്പിക്കുന്നുമില്ല. അതിനി ആരൊക്കെ ആണെങ്കിലും. കേരളത്തിലെ മുഴുവൻ മാധ്യമ സന്നാഹങ്ങൾക്കും നിലമ്പൂരിലെത്താം, എനിക്കെതിരെ മരിച്ച്‌ പണിയെടുക്കാം. വെറുതെ ഓട്ട ബക്കറ്റിൽ വെള്ളം കോരാമെന്ന് മാത്രം. പി.വി.അൻവർ ഇങ്ങനെയൊക്കെയാണ്. ഇന്നും നാളെയും അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പണി തുടർന്നോള്ളൂ. എനിക്കൊപ്പം,നിലമ്പൂരിലെ ജനങ്ങളുണ്ട്‌. തൽക്കാലം അത്‌ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button