അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ഓയിൽപെയിന്റിംഗ് തയ്യാറാക്കി ഗിന്നസ് ബുക്കിൽ ഇടം നേടി മലയാളി യുവാവ്. അബുദാബിയിൽ 60 അടി നീളവും 30 അടി ഉയരവുമുള്ള ഓയിൽ പെയിന്റിംഗ് തയ്യാറാക്കിയാണ് മലയാളി യുവാവായ സരൺസ് ഗുരുവായൂർ ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. സഹായികളില്ലാതെ ഒരാൾ മാത്രം വരയ്ക്കുന്ന ഏറ്റവും വലിയ ചിത്രത്തിനായിരുന്നു റെക്കോർഡ്.
Read Also: കോവിഡ് പ്രതിരോധം പാളി : ലോകായുക്ത വെള്ളാനയാണെങ്കിൽ എന്തിന് ഭയപ്പെടുന്നുവെന്ന് രമേശ് ചെന്നിത്തല
യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ഛായാചിത്രങ്ങളാണ് അദ്ദേഹം വരച്ചത്. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് അദ്ദേഹത്തിന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. ചിത്രം ദുബായ് എക്സ്പോ 2020 വേദിയിൽ പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ശരൺസ് അറിയിച്ചിട്ടുണ്ട്.
Read Also: ഒമാൻ ഡിഫൻസ് സെക്രട്ടറി ജനറൽ ഇന്ന് ഇന്ത്യയിലെത്തും
Post Your Comments