ആലുവ: പനിക്ക് മരുന്ന് വാങ്ങി ആശുപത്രിയിൽ നിന്നു മടങ്ങിയ വീട്ടമ്മ ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു. എടത്തല മുതിരക്കാട്ടുമുകൾ വേണുഗോപാലിന്റെ ഭാര്യ ബീന (52) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. കുഞ്ചാട്ടുകര-മുതിരക്കാട്ടുമുകൾ റോഡിൽ ട്രാൻസ്ഫോർമറിന് സമീപം വെച്ചാണ് അപകടമുണ്ടായത്. മരുന്നുമായി ബസിൽ കുഞ്ചാട്ടുകരയിൽ വന്നിറങ്ങിയ ബീന ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകുകയായിരുന്നു.
ഉടൻ തന്നെ പഴങ്ങനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഡ്രൈവർ അനൂപ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൂച്ച വട്ടം ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പൊലീസിനോട് പറഞ്ഞു.
Read Also : യു.എസിനെ കിടിലം കൊള്ളിച്ച് ഹിമക്കാറ്റ് : ന്യൂയോർക്ക് അടക്കമുള്ള സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വൈകിട്ട് സംസ്കാരം നടന്നു. മക്കൾ: രേഷ്മ, ദേവിക. മരുമകൻ: രാജീഷ്.
Post Your Comments