ചെന്നൈ: കേന്ദ്രസർക്കാറിന്‍റെ നയങ്ങൾ അടിച്ചേൽപിക്കാനുള്ള തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഭരണകക്ഷിയായ ഡി.എം.കെയുടെ മുഖപത്രം മുരശൊലി. “ഇത് നാഗാലാൻഡല്ല, തമിഴ്‌നാടാണ്. ഇവിടെ വല്യേട്ടന്‍ മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനാവില്ല” എന്നാണ് മുരശൊലിയിലൂടെ മുന്നറിയിപ്പ്.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കെതിരെ (നീറ്റ്) സംസ്ഥാനം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിൽ നീറ്റിനെ അനുകൂലിച്ച് ഗവർണർ രംഗത്തുവന്നതാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്. റിപബ്ലിക് ദിനത്തിലാണ് നീറ്റിനെ കുറിച്ച് ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
Read Also: 12 മണിക്കൂറിനിടെ കശ്മീരിൽ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ: അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം
എന്നാല്‍, നീറ്റ് നിലവിൽ വന്ന ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ സർക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
Post Your Comments