PalakkadNattuvarthaLatest NewsKeralaNews

ഫീസ് അടയ്ക്കാൻ വൈകി: പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

പാലക്കാട്: ഇരുപതുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിൽ നടന്ന സംഭവത്തിൽ സുബ്രഹ്മണ്യൻ ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു വ്യക്തമാക്കി. പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ബീന.

കഴിഞ്ഞദിവസം ബീനയുടെ അമ്മ ദേവകി ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങാൻ കൂട്ടാക്കിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും ബിജു പറഞ്ഞു. ഇതേതുടർന്ന് പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്ന് ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button