ദില്ലി: ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. നിസ്സാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തിൽ കണക്കാക്കിയിരുന്ന വൈറസ് മിന്നൽ വേഗത്തിലാണ് മഹാമാരിയായി വളർന്ന് ജനജീവിതത്തെ തലകീഴ് മറിച്ചത്. രണ്ട് വർഷം പിന്നിടുമ്പോൾ പല രീതികളിൽ രൂപാന്തരപ്പെട്ട വൈറസിനെ പ്രതിരോധിക്കാൻ രാജ്യം വാക്സിൻ ആയുധമാക്കി പോരാട്ടം തുടരുകയാണ്.
Also read: കൂട്ടുകാർക്കൊപ്പം പെരിയാറിൽ നീന്തുന്നതിനിടെ കുഴഞ്ഞുപോയ യുവാവ് മുങ്ങി മരിച്ചു
ഇതിനോടകം രാജ്യത്തെ 4,10,92,522 ആൾക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 4,94,110 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 3,87,13,494 പേർ രോഗമുക്തരായി. മൂന്നാം തരംഗം തുടരവേ ഇരുപത് ലക്ഷം പേർ കൊവിഡ് ചികിത്സ തേടുകയാണ്.
2020 ജനുവരി 30 ന് കേരളത്തിൽ രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ രോഗത്തിന്റെ ഗൗരവം തിരിച്ചറിയാൻ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. ആദ്യ ഘട്ടത്തിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ പലരും കൂട്ടുപിടിച്ചത് വിവാദങ്ങളെയും ആരോപണങ്ങളെയും ആയിരുന്നു. പാർലമെന്റിൽ പോലും കൊവിഡ് വ്യാപനം അനാവശ്യ ഭീതി എന്ന തരത്തിൽ ചിത്രീകരിക്കപ്പെട്ടിരുന്നു.
രാജ്യം മൂന്നാം തരംഗം നേരിടുമ്പോൾ വാക്സിനേഷനിലും പ്രതിരോധത്തിലും ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞിരിക്കുന്നു. 165 കോടി ഡോസ് വാക്സിൻ നൽകിക്കൊണ്ട് ഇന്ത്യ ലോകത്തെ വാക്സിൻ വിതരണ കണക്കുകളിൽ വൻ കുതിപ്പ് നടത്തി. രണ്ട് ഡോസ് വാക്സിനുകൾക്ക് ശേഷം രാജ്യം ഇപ്പോൾ കരുതൽ ഡോസ് വിതരണം ചെയ്യുകയാണ്.
Post Your Comments