
കേളകം: ആറളം ഫാമില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. എട്ടാം ബ്ലോക്കില്‍ കഴിഞ്ഞദിവസം മാത്രം 30 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. ഫാമിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ നാളികേരം. എന്നാൽ കാട്ടാന ആക്രമണത്തില്‍ ഇത് മൂന്നിലൊന്നായി കുറഞ്ഞു .
അതേസമയം ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനോ വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം തീര്‍ക്കാനോ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ലെന്ന് ഫാം അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫാമിലെ 5000ത്തോളം തെങ്ങുകള്‍ ആണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഫാം അതിര്‍ത്തിയില്‍ വിഭാവനം ചെയ്ത കാട്ടാന പ്രതിരോധ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആറളം കാര്‍ഷിക ഫാം നശിക്കുന്ന അവസ്ഥയാണുള്ളത്.
Post Your Comments