Latest NewsNewsIndia

യോഗി സർക്കാരിന്റേത് മികച്ച പ്രവർത്തനം: സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ

ലക്‌നൗ : ആരൊക്കെ മത്സരിച്ചാലും എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും യുപിയിൽ യോഗിക്കൊപ്പമേ നിൽക്കൂവെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ. ദേശീയ മാധ്യമം നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു ഇവരുടെ പ്രതികരണം .

‘ജൗൻപൂർ ജില്ലയിലെ ബദ്‌ലാപൂർ അസംബ്ലി മണ്ഡലത്തിലെ അവസാന ഗ്രാമമായ മെൻഡയിൽ മുസ്ലീം വോട്ടർമാരുമായി മാധ്യമപ്രവർത്തകർ സംവദിച്ചു. യോഗി സർക്കാർ മികച്ച പ്രവർത്തനമാണ് ഇവിടെ നടത്തിയതെന്ന് മുസ്ലീം വോട്ടർമാർ പറഞ്ഞു. വിലക്കയറ്റം വലിയ വിഷയമാണ്, എന്നാൽ, ഇതിനെതിരെയുള്ള മുഖ്യമന്ത്രി യോഗിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. ജനങ്ങൾക്ക് സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണ്. ഗുണ്ടകളുടെ വിളയാട്ടവും ഇപ്പോൾ ഇവിടെയില്ല’-അവർ പറഞ്ഞു.

Read Also  :  പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ മുരിങ്ങയില..!

ഇത്തരമൊരു സാഹചര്യത്തിൽ ബിജെപിയ്‌ക്ക് തിരിച്ച് വരവിന് അവസരമൊരുക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അവർ പറഞ്ഞു. ഉത്തർപ്രദേശിൽ 7 ഘട്ടങ്ങളിലായാണ് ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button