മഞ്ചേരി : ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പോസ്റ്റു ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സേലം മേട്ടുർ സംപല്ലി കറുപ്പുമെഡിയൂർ നിരോഷ് കുമാറി(32)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ സേലം കരുമലയൈകൂടാൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് പേജിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കി ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നഫോട്ടോകൾ പോസ്റ്റു ചെയ്തുവെന്നാണ് കേസ്. 2017 നവംബർ 11 മുതൽ ഇത്തരത്തിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.
Read Also : അളവിൽ കൂടുതൽ കരിങ്കൽ കയറ്റിവന്ന 11 ടിപ്പറുകൾ പിടികൂടി : ഈടാക്കിയത് 3,35,000 രൂപ പിഴ
കേസിലെ ഒന്നാം പ്രതി തമിഴ്നാട് തിരുവള്ളൂർ തിരുത്താണി വീട്ട് ബിഗ്സ്ട്രീറ്റ് സുനിൽ എന്ന സുനിൽകുമാറി (24)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സൈബർ ക്രൈം സിഐ സി. ബിനുകുമാറാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് ഡിഐജി അന്വേഷണം നടത്തിയ കേസ് പിന്നീട് മലപ്പുറം സൈബർ സെല്ലിനു കൈമാറുകയായിരുന്നു.
സൈബർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി റിമാൻഡ് ചെയ്ത് മഞ്ചേരി സ്പെഷൽ സബ്ജയിലിലേക്കയച്ചു. ജഡ്ജി എസ്. നസീറ ഫെബ്രുവരി 11 വരെ റിമാൻഡ് ചെയ്തത്.
Post Your Comments