PalakkadLatest NewsKeralaNattuvarthaNews

അ​ള​വി​ൽ കൂ​ടു​ത​ൽ ക​രി​ങ്ക​ൽ ക​യ​റ്റി​വ​ന്ന 11 ടി​പ്പ​റു​ക​ൾ പി​ടി​കൂ​ടി : ഈ​ടാ​ക്കിയത് 3,35,000 രൂ​പ പി​ഴ

കൊ​ഴി​ഞ്ഞാ​മ്പാ​റ: അ​ള​വി​ൽ കൂ​ടു​ത​ൽ ക​രി​ങ്ക​ൽ ക​യ​റ്റി​വ​ന്ന പ​തി​നൊ​ന്നു ടി​പ്പ​ർ വാ​ഹ​ന​ങ്ങ​ളെ പൊലീസ് പിടികൂടി. കൊ​ഴി​ഞ്ഞാമ്പാ​റ പൊലീ​സ് ആണ് ടിപ്പർ പി​ടി​കൂ​ടിയത്. 3,35,000 രൂ​പ പി​ഴ​യും അ​ട​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ് ഒ​ഴ​ല​പ്പ​തി- മോ​നോ​ൻ​പാ​റ പാ​ത​യി​ൽ പൊലീസ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ടത്തിയത്. എ​സ്ഐ ജ​യ​പ്ര​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു വാ​ഹ​ന പ​രി​ശോ​ധ​ന.

Read Also : ശബരിമലയിൽ ബയോ ടോയ്ലറ്റുകള്‍: കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചു, വിജിലൻസ് അന്വേഷണം

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ​പെ​ടാ​തി​രി​ക്കാ​ൻ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന​തും പൊ​തു​ജ​ന​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി​യാ​ണെ​ന്നും പൊ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മു​ൻ​പ് ഇ​ത്ത​രം വാ​ഹ​നം ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ർ മ​ര​ണ​പ്പെ​ട്ട സംഭവം ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button