കല്ലടിക്കോട്: പൊലീസ് വാഹനം ഇടിച്ച്, നാശനഷ്ടം വരുത്തിയ ശേഷം വാഹനം നിർത്താതെ പോയ കേസിലെ അഞ്ചംഗ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. മലപ്പുറം പുത്തൂർ അരക്കുപറമ്പ് കൃഷ്ണകുമാർ (ബാബു -32) ആണ് അറസ്റ്റിലായത്. 2020 ജനുവരി എട്ടിന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം.
പല തവണ ഇയാളെ പിടികൂടാനുള്ള ശ്രമം നടത്തിയപ്പോഴും ഇയാൾ ഒളിവിൽ പോയി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : ഭക്ഷ്യഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം: അറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
55ാം മൈലിൽ വെച്ച് അന്വേഷണ സംഘം പിടികൂടിയ പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മണ്ണാർക്കാട്, നാട്ടുകൽ സ്റ്റേഷനുകളിൽ അടിപിടി കേസിൽ പ്രതിയാണ് ഇയാൾ. നേരത്തെ ഇതേ കേസിൽ മണ്ണാർക്കാട് മൈലാംപാടം പള്ളിക്കുന്ന് ലത്തീഫ് (44), കരിമ്പ ഇടക്കുർശ്ശി നെല്ലിക്കുന്ന് രതീഷ് (42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, കല്ലടിക്കോട് എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐമാരായ ഡൊമനിക് ദേവരാജ്, അബ്ദുൽ സത്താർ, എ.എസ്.ഐമാരായ ബഷീർ, മുരളി, സി.പി.ഒമാരായ സൈഫുദ്ദീൻ, ഹാരിസ്, ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments