KeralaLatest NewsIndia

‘ജഹാംഗീറിന്റെ ഇരകളിൽകൂടുതൽ വിവാഹമോചിതരും വിധവകളും, നഗ്നചിത്രങ്ങളെടുത്തു ബ്ളാക്ക്മെയിലിംഗും ക്രൂരപീഡനവും’- മാത്യു സാമുവൽ

നിരവധി സ്ത്രീകളെ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ക്രൂരമായി പീഡിപ്പിക്കുക മാത്രമല്ല, ഇവരുടെ പേരിൽ ആധാർ കാർഡും മൊബൈൽ ഫോണും ഉപയോഗിച്ച് അക്കൗണ്ടുകൾ ഉണ്ടാക്കി നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു

കൊച്ചി: അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗ കേസ് വന്നതോടെ നിരവധി വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. നാരദ ന്യൂസ് മാനേജിങ് എഡിറ്റർ മാത്യു സാമുവൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. നിരവധി സ്ത്രീകളെ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ക്രൂരമായി പീഡിപ്പിക്കുക മാത്രമല്ല, ഇവരുടെ പേരിൽ ആധാർ കാർഡും മൊബൈൽ ഫോണും ഉപയോഗിച്ച് അക്കൗണ്ടുകൾ ഉണ്ടാക്കി നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

ഇദ്ദേഹത്തിന്റെ ഇരകളിൽ കൂടുതലും divorce ചെയ്ത സ്ത്രീകൾ, ഭർത്താവു മരണപ്പെട്ട സ്ത്രീകൾ തുടങ്ങിയവരാണ് ഉണ്ടായിരുന്നത് എന്ന് മാത്യു സാമുവൽ പറയുന്നു. എല്ലാവർക്കും സഹായം ചെയ്തുകൊടുക്കും എന്ന് പറഞ്ഞു അവരുടെ കൂടെ കൂടും, ഇതാണ് ഇയാളുടെ പതിവ് ശൈലി, ഇടതുപക്ഷ അനുഭാവി, മീഡിയ ഡിബേറ്റുകളിൽ സ്ഥിരം മുഖം, സോഷ്യൽ മീഡിയയിൽ പീഡിതരായ സ്ത്രീകളുടെ ശബ്ദം…! ഇയാളുടെ ഇരകളിൽ ഏറെയും ഇടതുപക്ഷ അനുഭാവികൾ ആണെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

എന്താണ് adv ജഹാഗിർ, സോഷ്യൽ മീഡിയ താരം ചെയ്ത പ്രവർത്തികൾ …?
30 പരം സ്ത്രീകളെ sexual abuse മാത്രമല്ല, അവരുടെ nude ഫോട്ടോകൾ, വിഡിയോകൾ, അവരെക്കൊണ്ടു നിർബന്ധിച്ചു സമ്മതിപ്പിക്കുക, ഈ ഇരകളുടെ പേരിൽ മൊബൈൽ സിം അവരുടെ ആധാർ ഉപയോഗിച്ചു ആക്റ്റീവ് ആക്കിയിട്ടു കള്ള പേരിൽ സോഷ്യൽ മീഡിയയിൽ കൂടെ circulate ചെയ്യുക …!

read also: ‘അഡ്വ. ജയശങ്കറിന്റെ അസോസിയേറ്റ് ആണെന്ന് വരെ അവൻ കള്ളം പറയും’ അഡ്വ. ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗക്കേസ്

ഇദ്ദേഹത്തിന്റെ ഇരകളിൽ കൂടുതലും divorce ചെയ്ത സ്ത്രീകൾ, ഭർത്താവു മരണപ്പെട്ട സ്ത്രീകൾ, എല്ലാവർക്കും സഹായം ചെയ്തുകൊടുക്കും എന്ന് പറഞ്ഞു അവരുടെ കൂടെ കൂടും, ഇതാണ് ഇയാളുടെ പതിവ് ശൈലി, ഇടതുപക്ഷ അനുഭാവി, മീഡിയ ഡിബേറ്റുകളിൽ സ്ഥിരം മുഖം, സോഷ്യൽ മീഡിയയിൽ പീഡിതരായ സ്ത്രീകളുടെ ശബ്ദം…! വല്ലാത്തൊരു ക്രിമിനൽ …! ഏറ്റവും കൂടുതൽ ഇയാളുടെ ഇര പട്ടികയിൽ സ്ഥാനം പിടിച്ചത് ഇടതുപക്ഷ സഹയാത്രികരായ സ്ത്രീകളാണ് …!

shortlink

Related Articles

Post Your Comments

Related Articles


Back to top button