KeralaLatest NewsNews

ഗുണ്ടാ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും, ഡ്രാക്കുള സുരേഷ് അടക്കമുള്ളവര്‍ ജയിലില്‍

കുരുവി ജോണിനേയും സംഘത്തേയും നാടുകടത്തി : പോലീസ് വിശദാംശങ്ങള്‍ പുറത്തുവിട്ടു

ആലുവ: സംസ്ഥാനത്ത് ഗുണ്ടാ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഡ്രാക്കുള സുരേഷ്, കാര രതീഷ്, ടോണി ഉറുമീസ് അടക്കം 32 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ജയിലിലടച്ചു. സതീഷ് സിംബാവേ, കുരുവി അരുണ്‍ തുടങ്ങിയ 33 ഗുണ്ടകളെ നാടുകടത്തുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.

Read Also : ഞാന്‍ നിരപരാധിക്കൊപ്പമാണ്, അടിച്ചമര്‍ത്തുന്നവര്‍ക്കും വേട്ടയാടപ്പെടുന്നവര്‍ക്കും ഒപ്പമല്ല : രാഹുല്‍ ഈശ്വര്‍

ഗുണ്ടാ പ്രവര്‍ത്തനങ്ങളിലും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കും. ഇവര്‍ മയക്കുമരുന്ന്കടത്ത് പോലുള്ള കേസുകളില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും തീരുമാനമായി.

കുറ്റകൃത്യങ്ങളെക്കുറിച്ചും ക്രമസമാധാന നില സംബന്ധിച്ച് ആലുവയിലുള്ള റൂറല്‍ ജില്ല ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്.

ഗുണ്ടകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആലുവ റൂറല്‍ ജില്ലയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button