Latest NewsIndiaNews

ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് കടല്‍ കടക്കുന്നു

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് കടല്‍ കടക്കുന്നു. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറില്‍ ഇന്ത്യയും ഫിലിപ്പീന്‍സും ഒപ്പുവെച്ചു. ഫിലിപ്പീന്‍സ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് വാങ്ങിയത്. ഫിലിപ്പീന്‍സിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയും, ഫിലിപ്പീന്‍സും തമ്മില്‍ വര്‍ഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത്. അത് കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതാകും പുതിയ കരാര്‍. മൂന്ന് ബാറ്ററി മിസൈലുകളാണ് ഫിലിപ്പീന്‍സിന് ഇന്ത്യ നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതിയാണിത്.

ഇതോടെ പ്രതിരോധ രംഗത്തെ ഹാര്‍ഡ്‌വെയര്‍ കയറ്റുമതി രംഗത്തും ഇന്ത്യ ചുവടുറപ്പിച്ചുകഴിഞ്ഞു. ബ്രഹ്മോസ് മിസൈല്‍ കൂടുതല്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ഈ ഒരു കരാറോടെ സാധിക്കുമെന്ന് വിദേശ നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. മണിക്കൂറില്‍ 3,200 കിലോമീറ്ററാണ് വേഗം. ഭാരം 2500 കിലോയും. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണ് സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button