കൊല്‍ക്കത്ത: ഡിആര്‍ഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈല്‍ കടലില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ നാവിക സേന. തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ച മിസൈല്‍ അറബിക്കടലില്‍ കപ്പലില്‍ നിന്നാണ് വികസിപ്പിച്ചത്. കൊല്‍ക്കത്ത ക്ലാസ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ യുദ്ധക്കപ്പലാണ് പരീക്ഷത്തിനായി ഉപയോഗിച്ചത്. സ്വയംപര്യാപ്തതയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പരീക്ഷണമെന്ന് നാവിക സേനയുടെ വക്താവ് അറിയിച്ചു.
Read Also: മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്: ഷുക്കൂര്‍ വക്കീലിനു കൈയടിച്ച് സോഷ്യല്‍ മീഡിയ
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് ബ്രഹ്മോസ് മിസൈലുകള്‍. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഈ മിസൈല്‍ നിര്‍മിച്ചത്. നിലവില്‍ മിസൈലില്‍ കൂടുതല്‍ തദ്ദേശീയ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായി ഡിആര്‍ഡിഒ ഗവേഷണം നടത്തുകയാണ്. നിലവില്‍ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യന്‍ നാവികസേനയും ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡും സംയുക്തമായി സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍ വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.
Post Your Comments