കോഴിക്കോട്: വെള്ളമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിൽ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട പ്രതിയെ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.
തുടർന്ന് ലോകോളേജ് പരിസരത്തെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് ഇയാൾ ഇറങ്ങിയോടിയത്.
ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപകമായി നടത്തിയ തെരച്ചിലിനിടെയാണ് പ്രതി പിടിയിലായത്.
Post Your Comments